യുഎഇയിൽ ഷാർജയിലെ ഖോർഫക്കാൻ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഇന്ന് ജൂലൈ 14 ന് മഴ പെയ്തതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
വാദി ഷീസ് (ഷാർജ), മസാഫി (ഫുജൈറ), ഖോർ ഫക്കൻ റോഡിൽ ഷീസ് (ഷാർജ) എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫുജൈറയിലും ഖോർ ഫക്കാനിലും ഇന്ന് ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ ഉണ്ടാകുമെന്ന് എൻസിഎം ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.