യുഎഇയിൽ റോഡപകടദൃശ്യങ്ങൾ കാണുന്നതിനായി പലരും ഡ്രൈവിംഗ് സാവധാനത്തിലാക്കുന്നത് ഒരു മോശം ശീലം മാത്രമല്ല, ഇത് ഒരു ഗതാഗത കുറ്റകൃത്യമാണെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. ഈ നിയമലംഘനത്തിന് 1,000 ദിർഹം പിഴയും 14 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള കനത്ത ശിക്ഷകളും ലഭിച്ചേക്കാം.
യുഎഇയിൽ കഴിഞ്ഞ വർഷം 2024 ൽ ഇത്തരത്തിൽ 630 നിയമലംഘനങ്ങൾ നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചിലർ അപകടങ്ങൾ കാണുമ്പോൾ കൗതുകം തോന്നി ഡ്രൈവിംഗ് സാവധാനത്തിലാക്കി അതിലെ ദൃശ്യങ്ങൾ പകർത്താൻ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
റോഡപകട സ്ഥലങ്ങളിൽ കാഴ്ചക്കാരായി വാഹനങ്ങൾ സാവധാനത്തിലാക്കി നിൽക്കുന്നവരും, കാഴ്ച്ചക്കാരായി നിൽക്കുന്നവരും, മറ്റുള്ള എമർജൻസി വാഹനങ്ങൾ വരുന്നതിനും പോകുന്നതിനും തടസമുണ്ടാക്കുമെന്നും, ഒരു ചെറിയ തടസം പോലും ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമാകുമെന്നും, റോഡപകടദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതും തെറ്റാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി
അതിജീവനത്തിനായി പോരാടുന്ന ആംബുലൻസിലാണെങ്കിൽ, നിങ്ങളുടെ മുന്നിലുള്ള ഒരാൾ വീഡിയോ എടുക്കാൻ വേഗത കുറച്ചതിനാൽ ട്രാഫിക്കിൽ കുടുങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?”