റാസൽഖൈമയുടെ ചില ഭാഗങ്ങളിൽ ഇന്ന് ജൂലൈ 15 ഉച്ചകഴിഞ്ഞ് മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു. റാസൽഖൈമയിലെ ഷൗക്കയിലും കദ്രയിലും ആണ് നേരിയ മഴ പെയ്തത്.
കൂടാതെ, യുഎഇയുടെ ചില ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച്, മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്, രാത്രി 8 മണി വരെ അലർട്ട് തുടരും.