ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടത്താനായില്ല
ഇന്ത്യൻ കോൺസുലേറ്റിന്റെ അടിയന്തിര ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഇന്ന് കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കും എന്നായിരുന്നു വിപഞ്ചികയുടെ അമ്മയ്ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാൽ, മൃതദേഹം സംസ്കരിക്കുന്നതിൽ അനശ്ചിതത്വം നേരിടുന്ന സാഹചര്യത്തിൽ സംസ്കരിക്കാൻ എത്തിച്ച മൃതദേഹം തിരികെ കൊണ്ടുപോയി. കോൺസുലേറ്റ് കൂടുതൽ ചർച്ചകൾക്ക് വിളിച്ചിട്ടുണ്ട്.
കുഞ്ഞിൻ്റെ സംസ്‌കാരം ഷാർജയിൽ നടത്താനുള്ള നീക്കം തടയണമെന്ന് അമ്മ ഷൈലജ അപേക്ഷിച്ചിരുന്നു. വിപഞ്ചികയുടേയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണം. നാട്ടിൽ സംസ്‌കരിക്കണമെന്നും ഇതിനായി ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്നും അമ്മ ഷൈലജ ആവശ്യപ്പെട്ടു.