യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ജൂലൈ 16 ബുധനാഴ്ച തെക്കുകിഴക്കൻ ഭാഗങ്ങളിൽ ശക്തമായ പൊടി കാറ്റ് വീശുമെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ആകാൻ സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ കാറ്റ് ചില തീരദേശ, ആന്തരിക പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത 2,000 മീറ്ററിൽ താഴെയായി കുറയ്‌ക്കുമെന്നും പ്രതീക്ഷിക്കുന്നു. രാവിലെ 8.45 മുതൽ വൈകുന്നേരം 5 മണി വരെയാണ് ഈ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരിക.
കനത്ത പൊടികാറ്റ് കാരണം അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ദൃശ്യപരത കുറയുമെന്നതിനാലും ഡ്രൈവർമാർ റോഡിൽ ജാഗ്രത പാലിക്കാനും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
ദൃശ്യപരത കുറയുമ്പോൾ വേഗത കുറയ്ക്കാനും, നിങ്ങളുടെ സുരക്ഷയ്ക്കും റോഡിലുള്ള മറ്റുള്ളവരുടെ സുരക്ഷയ്ക്കും, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ വീഡിയോകൾ എടുക്കുക്കുകയോ ചെയ്യരുതെന്നും പോലീസ് അഭ്യർത്ഥിച്ചു.