യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ഇന്ന് ജൂലൈ 16 ന് ഉച്ചകഴിഞ്ഞ് മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) റിപ്പോർട്ട് ചെയ്തു.
റാസൽഖൈമയിലെ ഷോവ്ക്കയിലും വാദി അൽ തുവയിലും ഷാർജയിലെ ഷീസിലേക്കുള്ള ഖോർഫക്കൻ റോഡിലും നേരിയ മഴ പെയ്തതായി NCM റിപ്പോർട്ട് ചെയ്തു. റാസ് അൽ ഖൈമയിലെ വാദി അൽ എജെയ്‌ലിയിൽ ചെറിയ ആലിപ്പഴ വർഷത്തോടൊപ്പം മിതമായതോ കനത്തതോ ആയ മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഖോർ ഫക്കൻ, ഫുജൈറ, റാസൽ ഖൈമ എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ടതിനാൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും നൽകിയിരുന്നു.
ഇന്ന് രാവിലെ, ദുബായ്, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പുകളും എൻസിഎം പുറപ്പെടുവിച്ചിരുന്നു.