ദുബായിലേത് പോലെ അബുദാബിയിലെ അൽ വഹ്ദ മാളിലും, ദൽമ മാളിലും പെയ്ഡ് പാർക്കിംഗ് സൗകര്യം വ്യാപിപ്പിക്കുന്നു. ജൂലൈ 18 മുതൽ ആണ് പണമടച്ചുള്ള പാർക്കിംഗ് സൗകര്യം ഒരുക്കുന്നതെന്ന് സ്വകാര്യ കമ്പനിയായ പാർക്കോണിക് ഇന്ന് ബുധനാഴ്ച സ്ഥിരീകരിച്ചു.
എന്നിരുന്നാലും ഡാൽമ മാളിൽ തിങ്കൾ മുതൽ വെള്ളി വരെ ആദ്യത്തെ മൂന്ന് മണിക്കൂറും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും മുഴുവൻ ദിവസവും പാർക്കിംഗ് സൗജന്യമാണെന്ന് പാർക്കോണിക് പറയുന്നു. ആദ്യത്തെ മൂന്ന് സൗജന്യ മണിക്കൂറുകൾക്ക് ശേഷമുള്ള നിരക്ക് മണിക്കൂറിന് 10 ദിർഹം ആയിരിക്കും.
വാഹന ലൈസൻസ് പ്ലേറ്റ് പകർത്താൻ ഉപയോഗിക്കുന്ന ANPR (ഓട്ടോമാറ്റിക് നമ്പർ-പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്, അബുദാബിയിലെ രണ്ട് മാളുകളും പാർക്കോണിക് പാർക്കിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മാളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.