ഷാർജയിൽ ആ ത്‍മ ഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം ദുബായില്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി കുടുംബം. കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തതെന്നും ആരോടും ഒരു എതിര്‍പ്പുമില്ലെന്നും വിപഞ്ചികയുടെ കുടുംബം പറഞ്ഞു. കുഞ്ഞിനെ വെച്ച് മത്സരിച്ച് ഒന്നും നേടാനില്ലെന്നും വിപഞ്ചികയുടെ കുടുംബം പറഞ്ഞു.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനും മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കാനും ഇന്നലെ ബുധനാഴ്ച്ച തീരുമാനമായിരുന്നു. വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് യുഎഇയിൽ നടക്കുമെന്നാണ് അറിയുന്നത്
കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തത്. ഇനിയും ഫ്രീസറില്‍ വെച്ചുകൊണ്ടിരിക്കാന്‍ വയ്യ. ഇതുവരെ മൃതദേഹം ഒന്നു കാണാന്‍ പോലും പറ്റിയിട്ടില്ല. ആരോടും ഒരു എതിര്‍പ്പുമില്ല. കുഞ്ഞിനെവെച്ച് മത്സരിച്ച് ഒന്നും നേടാനില്ല. കുഞ്ഞിന്റെ അച്ഛന്റെ അവകാശങ്ങള്‍ മാനിക്കുന്നു’- വിപഞ്ചികയുടെ കുടുംബം പറഞ്ഞു. വിപഞ്ചികയുടെ മരണം ആത്മഹത്യ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടെന്നും യുഎഇ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു. നാട്ടില്‍ നിയമപോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വിപഞ്ചികയുടെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്‌കരിക്കും.
അതേസമയം വിപഞ്ചികയുടെ ഭർത്താവ് നിതീഷിന് നാട്ടിലേക്ക് പോകാൻ ട്രാവൽ ബാൻ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ യു എ ഇയിലുള്ള ചില കേസുകളുടെ അടിസ്ഥാനത്തിലാണ് ട്രാവൽ ബാൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താലാണ് കുഞ്ഞിന്റെ സംസ്‌കാരം യുഎഇയിൽ നടത്തണമെന്ന നിലപാടിൽ നിതീഷ് എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.