കൊല്ലത്ത് ഷോക്കേറ്റ് മ രി ച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

Education Minister V Sivankutty says a house will be built for the family of Mithun, a student who died of shock in Kollam.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മ രി ച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മ്മിച്ചു നല്‍കുക.

വിദ്യാഭ്യാസ മന്ത്രി തന്നെയാണ് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡണ്ടും. അതേ സമയം, മിഥുൻ്റെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ ധനയഹായം നൽകുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രാഥമികമായാണ് 5 ലക്ഷം നല്‍കുന്നതെന്നും സംഭവത്തിൽ കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചിരുന്നു.

കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!