ചെങ്കടലിൽ ഹൂത്തികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കടലിൽ ചാടിയ മലയാളിയെ കാണാതായതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിൽ സെക്യൂരിറ്റി ഓഫീസറായിരുന്ന കായംകുളം പത്തിയൂർക്കാല ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രനെയാണ് (58) കാണാതായത്. അപകടം നടന്ന് 10 ദിവസത്തിനു ശേഷമാണ് ഇന്ത്യൻ എംബസി കുടുംബത്തെ വിവരം അറിയിച്ചത്.
അനിൽകുമാറിനായി നടത്തിയ തിരച്ചിൽ വിഫലമായതായി എംബസി ഉദ്യോഗസ്ഥർ ഇന്നലെ ഭാര്യ ശ്രീജയെ അറിയിക്കുകയായിരുന്നു.