ഷാർജയിൽ നിന്ന് ഖോർഫക്കാനിലേക്ക് ഒരു ടൂറിസ്റ്റ് റോഡ് പദ്ധതി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് ജൂലൈ 17 ന് പ്രഖ്യാപിച്ചു
ഷാർജയിലെ അൽ ഗുസൈർ ടണലിൽ നിന്ന് ആരംഭിച്ച് സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ ഉയരത്തിലുള്ള ഖോർഫക്കാനിലെ ഏറ്റവും ഉയരമുള്ള പർവതശിഖരത്തിൽ എത്തുന്ന ഈ റോഡ് പർവതശിഖരങ്ങളിലൂടെയും ചരിവുകളിലൂടെയും വളഞ്ഞുപുളഞ്ഞുപോകും. “ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അത്ഭുതം” (a wonder never seen before ) എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്.
മരങ്ങൾ, തോട്ടങ്ങൾ, ജലചാലുകൾ, മനോഹരമായ വസതികൾ എന്നിവയാൽ ചുറ്റപ്പെട്ട ഈ റോഡ്, സൗമ്യവും തണുത്തതുമായ ശൈത്യകാല കാലാവസ്ഥയിൽ യാത്രയെ ആനന്ദകരമായ വിനോദസഞ്ചാര അനുഭവമാക്കി മാറ്റും. കൂടാതെ, ഈ റോഡ് ഒരു ഹൈവേയിൽ നിന്ന് പ്രദേശത്തെ ഗ്രാമങ്ങളിലേക്ക് സേവനം നൽകുന്ന ആസ്വാദ്യകരമായ വിനോദസഞ്ചാര പാതയായി മാറ്റും.
2026 മാർച്ചിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശ്രമകേന്ദ്രം, ഫാമുകൾ, കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടെ ജബൽ ദീമിൽ പുതിയ പദ്ധതികളും ആരംഭിക്കുമെന്നും ഷാർജ ഭരണാധികാരി കൽബ നിവാസികളോട് പറഞ്ഞു.
ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സംപ്രേഷണം ചെയ്ത ‘ഡയറക്ട് ലൈൻ’ പരിപാടിയിലാണ് ഷാർജ ഭരണാധികാരി ഈ പ്രഖ്യാപനം നടത്തിയത്.