ദുബായിലെ ചില പ്രദേശങ്ങളിൽ ഇന്ന് ജൂലൈ 18 ന് രാവിലെ നേരിയ മഴ പെയ്തു. ഇന്നത്തെ കാലാവസ്ഥ മിക്കവാറും മേഘാവൃതമായിരിക്കുമെന്നും ഇന്ന് പലയിടങ്ങളിലായി കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്.
ഇന്ന് ദുബായിലെ ലെഹ്ബാബ് മേഖലയിൽ ആണ് നേരിയ മഴ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎഇയിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്ന @storm_ae എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ദുബായിൽ പെയ്ത മഴയുടെ വീഡിയോയും പങ്ക് വെച്ചിട്ടുണ്ട്.
യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മഴമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇത് മഴയ്ക്ക് കാരണമാകും. രാത്രി അടുക്കുമ്പോൾ,ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, നാളെ ശനിയാഴ്ച രാവിലെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.