ഇന്ന് ജൂലൈ 18 ന് രാവിലെ 9 മണിക്ക് ദുബായിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 346 വിമാനം എ സി തകരാറിനെത്തുടർന്ന് ഇതുവരെയും പുറപ്പെട്ടില്ല.
കൃത്യമായി യാത്രക്കാരെ കയറ്റി റൺവേയിലൂടെ ഇത്തിരി ദൂരം നീങ്ങിയെങ്കിലും പിന്നീട് പഴയ സ്ഥലത്ത് തന്നെ കൊണ്ടുവന്നുനിർത്തുകയായിരുന്നു. എ സി തകരാറിലാണെന്നും പുറപ്പെടാൻ വൈകുമെന്ന് അറിയിക്കുകയും യാത്രക്കാരെ എ സി തകരാറിലായ വിമാനത്തിൽ തന്നെ ഇരുത്തുകയായിരുന്നു.
പിന്നീട് ചൂട് സഹിക്കാതെ കുട്ടികൾ കരയാനും ബഹളം വയ്ക്കാനും തുടങ്ങി. യാത്രക്കാർ വിമാന അധികൃതരോട് പുറപ്പെടാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ എയർ കണ്ടീഷണറിന് ചെറിയ സാങ്കേതിക പ്രശ്നമുണ്ടെന്നും പരിഹരിച്ച് ഉടൻ പുറപ്പെടുമെന്നുമായിരുന്നു മറുപടി.
പിന്നീട് കനത്ത ചൂട് സഹിക്കാതെ കുട്ടികൾ കരയാനും ബഹളം വയ്ക്കാനും തുടങ്ങി. യാത്രക്കാർ വിമാന അധികൃതരോട് പുറപ്പെടാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ എയർ കണ്ടീഷണറിന് ചെറിയ സാങ്കേതിക പ്രശ്നമുണ്ടെന്നും പരിഹരിച്ച് ഉടൻ പുറപ്പെടുമെന്നുമായിരുന്നു മറുപടി. വൈകാതെ വീണ്ടും വിമാനം നീങ്ങി വീണ്ടും പഴയ സ്ഥിതി ആവർത്തിച്ചു വിമാനം റൺവേയിൽ നിർത്തി.
യാത്രക്കാരെ വിമാനത്താവളത്തിനകത്ത് ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് അനുകൂലമായി അധികൃതർ പ്രതികരിക്കുന്നില്ലെന്ന് യാത്രക്കാർ പരാതി ഉയർത്തിയിരുന്നു.