പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കി ഭക്ഷ്യനിയങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ കൊക്കോബോണ കഫറ്റീരിയ അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) ഉത്തരവിട്ടു.
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ആവർത്തിച്ചതും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതുമാണ് അടച്ചുപൂട്ടലിന് കാരണമെന്ന് ഭക്ഷ്യ പരിശോധനാ റിപ്പോർട്ടിൽ സൂചിപ്പിച്ചതായി അതോറിറ്റി വ്യക്തമാക്കി.