ഹത്ത ഡാമിൽ വീണുപോയ ഫിലിപ്പീൻസ് വിനോദസഞ്ചാരിയുടെ സ്വർണ്ണ ചെയിൻ ദുബായ് പോലീസിന്റെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിക്കൊടുത്തു.
വിനോദസഞ്ചാരി ഫ്ലോട്ടിംഗ് പിയറിന്റെ അരികിൽ നിൽക്കുകയും ലാൻഡ്‌സ്‌കേപ്പിന്റെ ഫോട്ടോ എടുക്കുകയും ചെയ്യുമ്പോൾ തന്റെ സ്വർണ്ണ ചെയിൻ വെള്ളത്തിലേക്ക് വഴുതിപ്പോകുകയായിരുന്നു.
തുടർന്ന് ദുബായ് പോലീസിൽ അറിയിക്കുകയും, തുറമുഖ പോലീസ് സ്റ്റേഷനായ മാരിടൈം റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിലെ മുങ്ങൽ വിദഗ്ധർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽതന്നെ വിനോദസഞ്ചാരിയുടെ സ്വർണ്ണ ചെയിൻ വീണ്ടെടുത്തു കൊടുത്തു. സ്വർണ്ണമാല നഷ്ടപ്പെട്ടതിൽ വിനോദസഞ്ചാരിയായ വനിത വളരെയധികം അസ്വസ്ഥയായിരുന്നു.
തുടർന്ന് അവർ ദുബായ് പോലീസിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന് സന്തോഷത്തോടെ നന്ദി പറഞ്ഞു