ഷാർജയിൽ തെരുവിൽ അലയുന്ന ഒരു പൂച്ചയുടെ ജനനേന്ദ്രിയം ഒരാൾ കത്തിക്കുന്നതിന്റെ ഒരു ഞെട്ടിക്കുന്ന വീഡിയോ വിവിധ പ്രാദേശിക മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വീഡിയോ കണ്ട മൃഗസംരക്ഷണ പ്രവർത്തകർ ബുഹൈറ കോർണിഷിനടുത്തുള്ള നൂർ പള്ളിയാണ് വീഡിയോയിലുള്ള സ്ഥലമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരാൾ ലൈറ്റർ ഉപയോഗിച്ച് പൂച്ചയെ ഉപദ്രവിക്കുകയും കൂട്ടുകാരൻ അത് ചിരിച്ചുകൊണ്ട് ചിത്രീകരിക്കുകയുമായിരുന്നു. ഏകദേശം മൂന്നാഴ്ച മുൻപാണ് ഈ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ രോഷാകുലരായ മൃഗസംരക്ഷണ പ്രവർത്തകർ വീഡിയോ വ്യാപകമായി പങ്കുവയ്ക്കുകയും സഹായത്തിനായി ഷാർജ പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ഷാർജപോലീസ് കേസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മൃഗസംരക്ഷണ പ്രവർത്തകർ വ്യക്തമാക്കി.
യുഎഇ നിയമം മൃഗങ്ങളോടുള്ള ക്രൂരതയെ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവോ 10,000 ദിർഹം വരെ പിഴയോ ലഭിക്കാം. മൃഗങ്ങളെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5,000 ദിർഹം വരെ പിഴ ചുമത്തും.