യുഎഇയിൽ വേനൽ മഴ ലഭിക്കുമെന്ന ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിന് പിന്നാലെ ഇന്ന് ഉച്ചകഴിഞ്ഞ് അൽ ദഫ്ര മേഖലയിലെ ഔതൈദിൽ മഴ പെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബുദാബി, ദുബായ്, അൽ ഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരുന്നെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
ഇന്ന് രാവിലെ 6 മണിക്ക് അൽ ഹെബെൻ പർവതത്തിൽ (ഫുജൈറ) രേഖപ്പെടുത്തിയ 24.5°C ആണ് ഏറ്റവും കുറഞ്ഞ താപനില. ഇന്നത്തെ രേഖപ്പെടുത്തിയ ഉയർന്ന താപനില ( ഉച്ചയ്ക്ക് 14:15 ന് അലൈനിലെ അൽ ഖസ്നയിൽ ) 48.2°C ആയിരുന്നു
ഇന്ന് രാത്രിയും നാളെ ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥ പ്രവചിക്കപ്പെട്ടിട്ടുണ്ട്.