ഷാർജ,അൽ ഐൻ എന്നിവിടങ്ങളിൽ പലയിടത്തായി ഇന്ന് ജൂലൈ 20 ഞായറാഴ്ച്ച മഴ ലഭിച്ചു.
അൽ ഐനിലെ മെസ്യാദ്, മലാക്കിത്, അൽ ഹിയാർ, സാ, ഖത്ം അൽ ശിക്ല, നഹിൽ, അൽ ഫഖ, സ്വീഹാൻ, ഷ്വൈബ്, മസാകിൻ, ഉം ഗഫ തുടങ്ങിയ പ്രദേശങ്ങളിൽ കനത്തതോ നേരിയതോ ആയ മഴ ലഭിച്ചുവെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ഷാർജയിലെ മദാം, അൽ ഭെയ്സ്, അൽ റുവൈദ, ഖേദേര, റഫദ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു.
ദുബായ്-അൽ ഐൻ റോഡിന്റെയും അൽ ഐനിലെ ഉം ഗഫ റോഡിന്റെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങളും സ്റ്റോം സെന്റർ പങ്കിട്ടിട്ടുണ്ട്.
الإمارات : الان هطول أمطار الخير على طريق دبي العين #أخبار_الإمارات #مركز_العاصفة
20/7/2025 pic.twitter.com/wOQwQGoNx1— مركز العاصفة (@Storm_centre) July 20, 2025