ബംഗ്ലാദേശിൽ എയർഫോഴ്സ് വിമാനം സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 27 പേർ മ രി ച്ചതായി റിപ്പോർട്ടുകൾ. കുട്ടികൾ ഉൾപ്പെടെ 88 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പതിറ്റാണ്ടുകൾക്കിടെയുണ്ടായ ഏറ്റവും വലിയ വ്യോമയാന അപകടമാണിത്.
ഇന്നലെ തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ധാക്കയിലെ മൈൽസ്റ്റോൺ സ്‌കൂൾ. കോളേജ് കെട്ടിടത്തിലേക്കായിരുന്നു വിമാനം പതിച്ചത്. സ്‌കൂളിലേക്ക് ഇടിച്ചുകയറിയ ശേഷം വിമാനത്തിന് തീപിടിക്കുകയായിരുന്നു.
ചൈനീസ് നിർമിത എഫ് -7 ബി.ജെ.ഐ വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ബംഗ്ലാദേശ് സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിമാനത്തിൻ്റെ പൈലറ്റും അപകടത്തിൽ മ ര ണപ്പെട്ടിട്ടുണ്ട്. യന്ത്രകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂ.