ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. യുഎഇ സമയം വൈകിട്ട് 5.40-ന് ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി പതിനൊന്ന് മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.