ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയൻ്റെ (33) സംസ്ക്‌കാരം ഇന്ന് കൊല്ലം കുണ്ടറയിൽ നടത്തും. ഇന്നലെ ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.
ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാതൃസഹോദരൻ് വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ എത്തിച്ച് വൈകിട്ടോടെ സംസ്കാരം നടത്തും.