ഈ വർഷം 2025 ജനുവരി മുതൽ ജൂൺ വരെ 32,000-ത്തിലധികം യുഎഇ വിസ നിയമലംഘകരെ പിടികൂടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഇന്നലെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു,
രാജ്യത്തെ വിദേശികളുടെ താമസവും തൊഴിലും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് വർദ്ധിപ്പിക്കുന്നതിനായുള്ള പരിശോധനാ കാമ്പെയ്‌നുകളിലൂടെയാണ് ഇത്രയും പേരെ പിടികൂടിയത്.
നിയമം ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനുമാണ് പരിശോധനാ കാമ്പെയ്‌നുകൾ ലക്ഷ്യമിടുന്നതെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.