യുഎഇയിൽ 2025 ൽ ആദ്യ ആറ് മാസത്തിനുള്ളിൽ ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടി.
ഈ അക്കൗണ്ടുകൾ ആവശ്യമായ ലൈസൻസുകളില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഇന്ന് ബുധനാഴ്ച അറിയിച്ചു.
ലൈസൻസുള്ളതും അംഗീകൃതവുമായ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി മാത്രമേ ഇടപെടാവൂ എന്ന് തൊഴിലുടമകളോടും കുടുംബങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ഏജൻസികളുടെ പേരുകളും സ്ഥലങ്ങളും ഉൾപ്പെടെയുള്ള ഒരു ലിസ്റ്റ് MoHRE വെബ്‌സൈറ്റിൽ ലഭ്യമാണ്.