അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊ ല്ലപ്പെട്ട ഒരു ബ്രിട്ടീഷ് പൗരന്റെ കുടുംബത്തിന് നൽകിയ മൃതദേഹാവശിഷ്‌ടങ്ങൾ മാറിപ്പോയിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു ശവപ്പെട്ടിയിൽ രണ്ടുപേരുടെ മൃതദേഹാവശിഷ്‌ടങ്ങൾ ലഭിച്ചതായാണ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്റെ കുടുംബം ആരോപിക്കുന്നത്.
മൃതദേഹങ്ങൾ മാറിപോയെന്ന് മനസിലാക്കിയപ്പോൾ സംസ്‌കാരചടങ്ങുകൾ കുടുംബം മാറ്റിവെച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹങ്ങൾ മാറിപ്പോയ സംഭവം മരിച്ച കുടുംബങ്ങളെ നിരാശരാക്കിയെന്നും അവർ ഏറെ ദുഃഖിതരാണെന്നും കുടുംബങ്ങളെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകൻ ജെയിംസ് ഹീലി-പ്രാറ്റ് പറഞ്ഞു.
ഇക്കാര്യത്തിൽ എയർ ഇന്ത്യയിൽ നിന്നടക്കമുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്കായി മരിച്ചവരുടെ കുടുംബങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.