ട്രാഫിക് പിഴകളിൽ കുടിശ്ശികയുണ്ടെങ്കിൽ ഇനി ദുബായ് റെസിഡൻസി വിസ പുതുക്കാനാകില്ലെന്ന് ദുബായ് GDRFA അറിയിച്ചു
വിസ പുതുക്കുന്നതിന് മുന്നോടിയായി ട്രാഫിക് പിഴകൾ അടയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ പാലിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും താമസക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് GDRFA ഡയറക്‌ടർ ജനറൽ അറിയിച്ചു.
പുതിയ സംവിധാനം വിസ പുതുക്കൽ പ്രക്രിയയെ പൂർണമായും തടയുന്നില്ല. പകരം, താമസക്കാരെ അവരുടെ കുടിശ്ശിക പൂർണമായോ തവണകളായോ അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. ആളുകളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിഴ അടയ്ക്കാൻ താമസക്കാരെ ഓർമ്മിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.