അൻപത് പേരുമായി സഞ്ചരിച്ച റഷ്യൻ വിമാനം പറക്കലിനിടെ കാണാതെയായി റിപ്പോർട്ടുകൾ. സൈബീരിയൻ കമ്പനിയായ അൻഗാര എയർലൈൻസിൻ്റെ An-24 എന്ന യാത്രാവിമാനമാണ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായത്. വിമാനത്തിനുള്ളിൽ 43 യാത്രക്കാരാണുള്ളത്. ഇതിൽ ആറുപേർ കുട്ടികളാണ്. ഇവരെ കൂടാതെ ഏഴ് വിമാന ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ പ്രദേശത്തിലെ ടിൻഡ നഗരത്തിലേക്ക് യാത്ര തിരിച്ച വിമാനമാണ് കാണാതെയായിരിക്കുന്നത്.
ലക്ഷ്യസ്‌ഥാനത്തെത്താൻ കിലോമീറ്ററുകൾ ശേഷിക്കെയാണ് ദുരൂഹമായ അപ്രത്യക്ഷമാകൽ. വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചു. തകർന്നുവീണോ എന്നതടക്കം പരിശോധിക്കുകയാണെന്നും റിപ്പോർട്ടുകൾ.