ദുബായിൽ ഒരാളെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച് അപകടസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ ഡ്രൈവറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
ഈ വാഹനാപകടവുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഒരാളെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് സഹായം നൽകാനോ പ്രഥമശുശ്രൂഷ നൽകാനോ നിൽക്കാതെ അപകടസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ ഡ്രൈവറേയും, ട്രാഫിക് അതോറിറ്റിയിൽ നിന്ന് പെർമിറ്റ് വാങ്ങാതെ ഇടിയുടെ ആഘാതത്തിൽ കേടായ വാഹനം നന്നാക്കിയ ഗാരേജ് ഉടമയേയുമാണ് അറസ്റ്റ് ചെയ്തത്.
എല്ലാ ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ട്രാഫിക് പ്രോസിക്യൂഷൻ മേധാവി സീനിയർ അഡ്വക്കേറ്റ് ജനറൽ കൗൺസിലർ സലാഹ് ബു ഫറൂഷ അൽ ഫലാസി അഭ്യർത്ഥിച്ചു.