അബുദാബി മുസഫയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ. ധനലക്ഷ്‌മിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ധനലക്ഷ്മിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്.
ബനിയാസ് സെട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കാണാൻ ആഗ്രഹിക്കുന്നവർ ഇന്ന് വൈകീട്ട് ഉച്ചയ്ക്ക് 3 മണിക്ക് മോർച്ചറിയിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബനിയാസ് മോർച്ചറിയിലെ പൊതുദർശനത്തിനു ശേഷമാകും നാട്ടിലേക്കു കൊണ്ടുപോവുക.
അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു അമ്പത്തിനാലുകാരിയായ ധനലക്ഷ്മിയെ കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് മുസഫയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസമായി ധനലക്ഷ്മിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തിങ്കളാഴ്ച ജോലി സ്ഥലത്തും എത്തിയിരുന്നില്ല. പത്ത് വർഷത്തിലേറെയായി പ്രവാസ ലോകത്ത് തുടരുന്നു. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.