കാറിന്റെ ക്രൂയിസ് കൺട്രോൾ സിസ്റ്റം തകരാറിലായതിനെതുടർന്ന് ഡ്രൈവിങ്ങിൽ നിയന്ത്രണം നഷ്ടപ്പെട്ട ഡ്രൈവറെ ദുബായ് പോലീസ് രക്ഷപ്പെടുത്തി.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ അബുദാബിയിലേക്ക് പോകുമ്പോൾ ക്രൂയിസ് കൺട്രോൾ സിസ്റ്റത്തിന്റെ തകരാറുമൂലം വാഹനത്തിന്റെ വേഗത നിയന്ത്രിക്കാൻ കഴിയാതെ ഒരു ഡ്രൈവർ നീങ്ങുന്നതായി ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
തുടർന്ന് ദുബായ് പോലീസിന്റെ പട്രോളിംഗ് സംഘം അപകടം തടയാൻ വേഗത്തിൽ ഇടപെടുകയായിരുന്നു. വേഗത കുറയ്ക്കാനോ ബ്രേക്ക് ചെയ്യാനോ കഴിയുന്നില്ലെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞിരുന്നു.
അലേർട്ട് ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ, ദുബായ് പോലീസിന്റെ ട്രാഫിക് ടീമുകൾ തകരാറിലായ കാർ കണ്ടെത്തിയിരുന്നു. ഡ്രൈവർക്ക് പരിക്കുകളോ കേടുപാടുകളോ കൂടാതെ കാർ നിർത്താനും സഹായിച്ചു.ചുറ്റുമുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.