യുഎഇയുടെ പല ഭാഗങ്ങളിലും ഈ വാരാന്ത്യത്തിൽ ചെറിയ ആലിപ്പഴ വർഷത്തിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഇന്ന് ജൂലൈ 24 ന് മുന്നറിയിപ്പ് നൽകി.
ജൂലൈ 25 വെള്ളിയാഴ്ച മുതൽ ജൂലൈ 28 വരെ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ ചില കിഴക്കൻ, തെക്കൻ മേഖലകളെയും ചില ഉൾപ്രദേശങ്ങളെയും ഈ കാലാവസ്ഥ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴ പ്രതീക്ഷിക്കാം.
ഇന്ന് 48 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടും യുഎഇയുടെ ചില ഭാഗങ്ങളിൽ മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു.