അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു. ഹൾക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു.
WWFനെ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച താരമാണ് ഹൾക്ക്. നിരവധി സിനിമകളുടെയും ടെലിവിഷൻ ഷോകളുടെയും ഹോഗൻ ഭാഗമായിട്ടുണ്ട്.
റിയാലിറ്റി ഷോയിലും ഭാഗമായി. സബർബൻ കമാൻഡോ, മിസ്റ്റർ നാനി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു, കൂടാതെ ഹൊഗൻ നോസ് ബെസ്റ്റ് എന്ന ജനപ്രിയ റിയാലിറ്റി പരമ്പരയും അദ്ദേഹം ഭാഗമായിട്ടുണ്ട്.