ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ സമഗ്രമായ നവീകരണത്തിന്റെ രണ്ടാം ഘട്ടം റെയിൽ ഏജൻസി വഴി പൂർത്തിയാക്കിയതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
യാത്രക്കാരുടെ സൗഖ്യവും സന്തോഷവും ലക്ഷ്യമിട്ടാണ് നവീകരണ പദ്ധതി നടപ്പിലാക്കിയത്.
മെട്രോ പാതയുടെ പ്രവർത്തന കാര്യക്ഷമത, സംവിധാനത്തിൻ്റെ ദീർഘകാല സുസ്ഥിരത എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ആർ.ടി.എയും മെട്രോ ഓപറേറ്റർമാരായ കിയോലിസ് എം.എച്ച്.ഐയും ചേർന്നാണ് സേവന ഗുണനിലവാരവും അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുന്ന സംരംഭം നടപ്പിലാക്കിയത്.
أنجزت مؤسسة القطارات في #هيئة_الطرق_و_المواصلات بدبي المرحلة الثانية من مشروع الصيانة الشاملة لأنظمة التهوية والتكييف في محطات الخطين الأحمر والأخضر لمترو دبي. ويأتي هذا الإجراء في إطار الخطة الاستراتيجية 2024–2030 للهيئة فيما يتعلق بالمحاور المتعلقة بضمان راحة رواد المترو… pic.twitter.com/9jC2EBHQnP
— RTA (@rta_dubai) July 25, 2025