യുഎഇയിൽ കനത്തചൂടുള്ള സമയങ്ങളിൽ മരണ സംസ്കാര പ്രാർത്ഥനകൾ ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് &സക്കാത്ത് അതോറിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
സൂര്യരശ്മികൾ മൃദുവായ സമയത്ത് അതിരാവിലെയോ വൈകുന്നേരമോ പ്രാർത്ഥനകളും മരണ സംസ്കാര നടപടിക്രമങ്ങളും നടത്തണമെന്നും അതോറിറ്റി പൊതുജനങ്ങളെ ഉപദേശിച്ചു.
സൂര്യാഘാതത്തിനും ക്ഷീണത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേകിച്ച് അപകടസാധ്യതയുള്ളതായി തിരിച്ചറിഞ്ഞിരിക്കുന്ന രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ അത്തരം ചടങ്ങുകൾ നടത്തുന്നതിനെതിരെയാണ് അതോറിറ്റി പ്രത്യേകം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യുഎഇയിൽ വേനൽക്കാലത്ത് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അറിയിപ്പ്.