ഇന്ന് 2025 ജൂലൈ 25 വെള്ളിയാഴ്ച മുതൽ അബുദാബിയിലും അൽ ഐനിലും ഭാഗികമായി റോഡ് അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി പ്രഖ്യാപിച്ചു. ജൂലൈ 28 തിങ്കളാഴ്ച പുലർച്ചെ വരെ രണ്ട് പ്രധാന സ്ട്രീറ്റുകളെയാണ് അടച്ചിടൽ ബാധിക്കുക.
ഇതനുസരിച്ച് സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ് ഇന്ന് വെള്ളിയാഴ്ച രാത്രി 11 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ 5മണി വരെ ഭാഗികമായി അടച്ചിടും.
അൽ ഐനിൽ, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ പാതയും ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ 5:30 വരെയും അടച്ചിടും. വലത് പാതയെ ആണ് അടച്ചിടൽ പ്രത്യേകിച്ച് ബാധിക്കുക.