മ യ ക്കുമരുന്ന് കടത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് ക്രിമിനൽ കോടതി രണ്ട് അറബ് പൗരന്മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ദുബായ് പോലീസ് നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനിലാണ് ഒരു രഹസ്യ ഏജന്റിന് കൊക്കെയ്ൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്ന് 32 മയക്കുമരുന്ന് ഗുളികകളും ഒരു നിശ്ചിത അളവിൽ ക്രിസ്റ്റൽ മെത്തും കണ്ടെത്തി. ഇവ വ്യക്തിഗത ഉപയോഗത്തിനായി കൈവശം വച്ചിരുന്നതായും കണ്ടെത്തി. പല സ്ഥലങ്ങളിലും 700 ദിർഹത്തിന് കൊക്കെയ്ൻ വിൽക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നു.