യുഎഇയിൽ ടി20 ഏഷ്യാ കപ്പ് ടൂർണമെന്റ് സെപ്റ്റംബർ 9 മുതൽ 28 വരെ

The T20 Asia Cup tournament will be held from September 9 to 28.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ വർഷത്തെ ടി20 ഏഷ്യാ കപ്പ് ടൂർണമെന്റി ന് സെപ്റ്റംബറിൽ യുഎഇ ആതിഥേയത്വം വഹിക്കുമെന്ന് സംഘാടകർ ഇന്ന് ശനിയാഴ്ച അറിയിച്ചു. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് മത്സരങ്ങൾ അരങ്ങേറുക.

ഏഷ്യാ കപ്പ് 2025-ന്റെ തീയതികൾ എസിസി പ്രസിഡന്റും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയാണ് സ്ഥിരീകരിച്ചത്. യുഎഇയിൽ നടക്കുന്ന ഐസിസി പുരുഷ ഏഷ്യാ കപ്പ് 2025-ന്റെ തീയതികൾ സ്ഥിരീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദുബായിലെയും അബുദാബിയിലെയും സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക . അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഈ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!