ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെ ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് E308 ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( RTA ) പുറത്തിറക്കി.
എല്ലാ ദിവസവും രാവിലെ 5 മുതൽ രാത്രി 11.30 വരെയാണ് സർവീസ്. ഓരോ 30 മിനിറ്റിലും സർവീസ് ഉണ്ടാകും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 12 ദിർഹമാണ് നിരക്ക്.