യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചു.
തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ ദമ്പതികളുടെ മകൻ ജെഫേഴ്സൺ ജസ്റ്റിൻ (27) ആണ് കഴിഞ്ഞ ദിവസം യുകെയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ജെഫേഴ്സൺ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് ജനിച്ചു വളർന്ന മണ്ണിൽ തന്നെ സംസ്ക്കരിക്കാനാണ് ഉദ്ദേശ്യമെന്നും അതിനുള്ള നടപടികൾ പൂർത്തീകരിച്ച് വരികയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.