യുഎഇയിൽ കനത്ത ചൂടിനിടയിലും ഇന്ന് ജൂലൈ 27 ഞായറാഴ്ച പല ഭാഗങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
റാസൽ ഖൈമയിലെ ജൈസ് പർവതത്തിൽ ഇന്ന് താപനില 27.2°C ആയി കുറഞ്ഞു, എന്നാൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് അൽ ദഫ്ര മേഖലയിലെ മെസൈറയിൽ പരമാവധി താപനില 49.6°C ആയിരുന്നു.റാസൽഖൈമയിലെ ഷൗക്കയിലും വാദി ഇസ്ഫേയിലും ഇന്ന് മഴ പെയ്തിരുന്നു. ഷാർജയുടെ മധ്യ മേഖലയിലെ അൽ ഖിദൈർ, അൽ മദാം റോഡുകളിലും കനത്ത മഴ പെയ്തു. പ്രദേശത്ത് കനത്ത കാറ്റും ഉണ്ടായി.