യുഎഇയിൽ ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് : ഇന്ന് 50 °C കടക്കാൻ സാധ്യത
ചില ഭാഗങ്ങളിൽ മഴ പെയ്യുമെങ്കിലും ചൂടിന് കുറവുണ്ടാകില്ല. അബുദാബിയിൽ മുഖാറിസ് മേഖലയിലാണ് 50 ഡിഗ്രി ചൂട് പ്രതീക്ഷിക്കുന്നത്.
കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്. ഇത് മഴ പെയ്യാൻ കാരണമായേക്കാം. പകൽ സമയത്ത് കാറ്റ് വീശാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് തെക്കുകിഴക്കൻ മുതൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ പൊടിക്കാറ്റ് വീശാൻ കാരണമാവുകയും ചെയ്യും.