ഷാർജയിൽ 30-ാം പിറന്നാളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശനി അതുല്യ ശേഖറിന്റെ മരണം ആത്മഹത്യയെന്ന് ഷാർജ അധികൃതർ പുറത്തിറക്കിയ ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. അതുല്യയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 19 ന് പുലർച്ചെയാണ് കേരളത്തിൽ നിന്നുള്ള അതുല്യയെ റോള പ്രദേശത്തെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണത്തിന് പിന്നാലെ ഭർത്താവായ സതീഷ് അതുല്യയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് സതീഷ് ആരോപിച്ചിരുന്നു.
അതുല്യയുടെ മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.