ഗാസയിലേക്ക് യുഎഇയുടെ 38 സഹായ ട്രക്കുകൾ : റഫ അതിർത്തി കടന്നു.

38 aid trucks to Gaza- Cross the Rafah border.

യുദ്ധത്തെ തുടർന്ന് പട്ടിണിയിലും ദുരിതത്തിലുമായ ഗസ്സ നിവാസികൾക്ക് സഹായ വസ്‌തുക്കളുമായി യു.എ.ഇയുടെ 38 ട്രക്കുകൾ റഫ അതിർത്തി കടന്നു. ഈജിപ്‌തിൽ നിന്ന് പ്രവേശിച്ച ട്രക്കുകളിൽ ഭക്ഷണ സാധനങ്ങൾ, മെഡിക്കൽ സഹായം, കുട്ടികൾക്ക് ആവശ്യമായ വസ്‌തുക്കൾ, പുതിയ കുടിവെള്ള പൈപ്പ്‌ലൈൻ സജ്ജീകരിക്കാൻ ആവശ്യമായ ഉപകരണങ്ങളും പൈപ്പുകളും എന്നിവയാണുള്ളത്.

ഏഴ്‌ കി.മീറ്റർ നീളത്തിലാണ് പൈപ്പ്‌ലൈൻ സജ്ജീകരിക്കുന്നത്. ഇത് ഈജിപ്തിൽ സജ്ജീകരിച്ച യു.എ.ഇയുടെ ഉപ്പുവെള്ള ശുദ്ധീകരണ പ്ലാനറുമായി ബന്ധിപ്പിക്കും. ഗസ്സയിലെ റഫ, ഖാൻ യൂനുസ് പട്ടണങ്ങളുമായി ബന്ധിപ്പിച്ചാണ് പൈപ്പ് ലൈൻ ഒരുക്കുന്നത്. ഇതുവഴി 20 ലക്ഷം ഗാലൻ വെള്ളം എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഓപ്പറേഷൻ ഷിവല്‍റസ് നൈറ്റ് 3 എന്ന പദ്ധതിയിലൂടെ ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!