ഓഗസ്റ്റ് മാസം മുഴുവൻ ദുബായിലുടനീളമുള്ള നൂറുകണക്കിന് ഔട്ട്‌ലെറ്റുകളിൽ 10 ദിർഹത്തിന്റെ ഭക്ഷണം വാഗ്ദാനം ചെയ്യുന്ന ദുബായ് സമ്മർ സർപ്രൈസസ് (DSS) ”10 ദിർഹം ഡിഷ്” ( DSS 10 ദിർഹം ) കാമ്പെയ്‌ൻ ആദ്യമായി ദുബായിൽ ആരംഭിക്കുന്നു.
മാളുകൾ, കഫേകൾ, കാഷ്വൽ ഡൈനിംഗ് സ്‌പോട്ടുകൾ എന്നിവയുൾപ്പെടെ 700-ലധികം സ്ഥലങ്ങളിലായി 190-ലധികം റെസ്റ്റോറന്റുകളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാൻ താമസക്കാർക്കും സന്ദർശകർക്കും ഇതിലൂടെ അവസരം ലഭിക്കും.
ബുക്കിംഗുകളോ വൗച്ചറുകളോ ആവശ്യമില്ലാതെ . പങ്കെടുക്കുന്ന ഏതെങ്കിലും ഔട്ട്‌ലെറ്റിൽ പോയി 10 ദിർഹത്തിന്റെ വിഭവം ചോദിക്കാമെന്ന് സംഘാടകർ പറഞ്ഞു.