2025 ലെ ആദ്യ 6 മാസങ്ങളിൽ 46 മില്യൺ യാത്രക്കാരെ സ്വീകരിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം റെക്കോർഡ് സൃഷ്ടിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.3% കൂടുതൽ യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ 22.5 മില്യൺ യാത്രക്കാരും ഈ റോക്കോർഡിൽ ഇതിൽ ഉൾപ്പെടുന്നു.
മെയ്, ജൂൺ മാസങ്ങളിൽ മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങൾ കാരണം ഗതാഗത തടസ്സങ്ങൾ ഉണ്ടായെങ്കിലും ഏറ്റവും തിരക്കേറിയ ആദ്യ പകുതിയെന്ന നേട്ടവും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തമാക്കാനായി.