എത്തിഹാദ് എയർവേയ്സിന്റെ ആദ്യ എയർബസ് A321LR വിമാനം അന്തിമ തയ്യാറെടുപ്പുകൾക്ക് ശേഷം ഓഗസ്റ്റ് 1 ന് വാണിജ്യ സർവീസിൽ പ്രവേശിക്കും.
തുടക്കത്തിൽ അബുദാബിക്കും ഫുക്കറ്റിനും ഇടയിലായിരിക്കും സർവീസ് നടത്തുക, തുടർന്ന് ബാങ്കോക്ക്, ചിയാങ് മായ്, കോപ്പൻഹേഗൻ, മിലാൻ, പാരീസ്, സൂറിച്ച് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സർവീസ് വികസിപ്പിക്കും.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ EY3210 എന്ന ഫ്ലൈറ്റ് നമ്പറിൽ എത്തിയ എത്തിഹാദ് എയർവേയ്സിന്റെ ആദ്യത്തെ എയർബസ് വിമാനത്തിന് ഗംഭീരമായ സ്വീകരണമൊരുക്കിയിരുന്നു.