ഡ്രൈവറില്ലാ ടാക്സിയുടെ സേവനങ്ങൾ അൽ റീം, അൽ മരിയ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് (DMT) കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.
ആഗോള ഡ്രൈവറില്ലാ ഡ്രൈവിംഗ് ലീഡറായ വീറൈഡ്, റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഉബർ, പ്രാദേശിക ഓപ്പറേറ്ററായ തവാസുൾ ട്രാൻസ്പോർട്ട് എന്നിവയുമായി സഹകരിച്ചാണ് ഈ നീക്കം.