അതിശക്തമായ ഭൂചലനത്തെത്തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമിത്തരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകൾ. ഭൂകമ്പമാപിനിയിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിൽ ഉണ്ടായത്. റഷ്യയിലെ സെവെറോ-കുറിൽസ് മേഖലയിൽ സുമാനിത്തിരകൾ ആഞ്ഞടിച്ചതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയിൽ ജപ്പാനിലും സുനാമിത്തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകളുണ്ട്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമായിട്ടില്ല.