ദുബായിലെ പ്രമുഖ മാധ്യമപ്രവർത്തകനും സംഘടകനുമായിരുന്ന കെ എ ജബ്ബാരി എന്ന ജബ്ബാരിക്ക വിട പറഞ്ഞു. ഇന്ന് ജൂലൈ 30 ന് പുലർച്ചെ നാട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ കൈപ്പമംഗലം സ്വദേശിയാണ്.
സലഫി ടൈംസിന്റെ എഡിറ്റർ ആയിരുന്നു, റീഡേഴ്സ് & റൈറ്റേഴ്സ് ക്ലബ്ബിന്റെ (സഹൃദയ മണ്ഡലം ) പ്രസിഡന്റായിരുന്നു. 1990 – 2010 വരെ യുഎഇയിൽ സജീവമായിരുന്നു. നാടകം ഉൾപ്പെടെയുള്ള കലാസാസ്കാരിക മേഖലകളിൽ അന്നേ പങ്കെടുത്തിരുന്ന ജബ്ബാരിക്ക, ഏതാനും വർഷങ്ങൾക്കു മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.