യുഎഇയിലുടനീളം താപനില കുതിച്ചുയരുന്നതിനാൽ, ഭക്ഷ്യവിഷബാധയും വയറിളക്കവും പോലുള്ള രോഗങ്ങളുടെ വർദ്ധനവ് ഉണ്ടാകുമെന്ന് ഡോക്ടർമാർ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രത്യേകിച്ച് ഭക്ഷണം ശരിയായി സൂക്ഷിക്കുകയോ കൈകാര്യം ചെയ്യുകയോ, ശരിയായി തയ്യാറാക്കുകയോ ചെയ്യാത്തപ്പോൾ, കടുത്ത ചൂട് ബാക്ടീരിയകൾ കയറികൂടുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. ചൂടുള്ള മാസങ്ങളിൽ ഭക്ഷ്യവിഷബാധ കേസുകൾ വർദ്ധിക്കുന്നത് കാണാറുണ്ടെന്നും മെഡിക്കൽ വിദഗ്ധർ അറിയിച്ചു.
റോട്ടവൈറസും സാൽമൊണെല്ല പോലുള്ള ബാക്ടീരിയകളും മൂലമാണ് ഭക്ഷ്യവിഷബാധകേസുകളിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഉയർന്ന താപനില ഭക്ഷണത്തിൽ ബാക്ടീരിയകൾ വേഗത്തിൽ വളരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു, പ്രത്യേകിച്ചും അത് ശരിയായി സൂക്ഷിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്തില്ലെങ്കിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിനു മുകളിലുള്ള പ്രായമായവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികൾ എന്നിവരാണ് ഏറ്റവും അപകടസാധ്യതയുള്ളവരിൽ ഉൾപ്പെടുന്നത്. ഗർഭിണികൾ, കാൻസർ രോഗികൾ, എച്ച്ഐവി ബാധിതർ, പ്രമേഹരോഗികൾ, രോഗപ്രതിരോധ മരുന്നുകൾ കഴിക്കുന്നവർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
രക്തം കലർന്നതോ കഫം നിറഞ്ഞതോ ആയ വയറിളക്കം, 38.9 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ഉയർന്ന പനി, തുടർച്ചയായ ഛർദ്ദി, അല്ലെങ്കിൽ തലകറക്കം, മൂത്രമൊഴിക്കൽ കുറവ് തുടങ്ങിയ നിർജ്ജലീകരണ ലക്ഷണങ്ങൾ എന്നിവ ഭക്ഷ്യവിഷബാധ ഉണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്
ഭക്ഷ്യവിഷബാധയാൽ ഗുരുതരമോ നീണ്ടുനിൽക്കുന്നതോ ആയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.