ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്, ഓൺലൈനിൽ പ്രചരിക്കുന്ന “വ്യാജ ടിക്കറ്റുകൾ” വിൽക്കുന്ന “വഞ്ചനാപരമായ” സോഷ്യൽ മീഡിയ പരസ്യങ്ങളെക്കുറിച്ച് യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. വ്യാജ ടിക്കറ്റുകൾ വാങ്ങാനോ വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ, വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന ഈ വഞ്ചനാപരമായ പരസ്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതിനുള്ള ഒരു പ്രധാന അറിയിപ്പാണിത്. തട്ടിപ്പുകാർ പലപ്പോഴും എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പോലെ ഉണ്ടാക്കിയാണ് വ്യാജ ടിക്കറ്റുകൾ നൽകാമെന്ന് പറയുന്നത്. ഇതിൽ വീഴരുതെന്നും എമിറേറ്റ്സ് പഭോക്താക്കൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.